Sunday, November 22, 2015

മനുഷ്യ മനസ്സ്‌

മഞ്ഞു പെയ്യുന്ന  ആഗ്രഹവുമായെത്തി തണുത്ത കാറ്റു വന്നു തഴുകുമ്പോള്‍ കോരിത്തരിച്ചു കൊണ്ട് നമ്മള്‍ ഷൈത്യത്തെ സ്തുതിക്കും...

എന്നും ഇങ്ങനെ തണുപ്പും കൊണ്ടിരുന്നെകിൽ എന്നു കൊതിക്കും...

ശൈത്യത്തൈറ്റ്‌  ഭംഗിയെ ആവാഹിച്ച് കവിതകളെഴുതും!

ത്ണുത്തുറച്ച്‌ വിരക്കുബൊ  അതേ നാവുകൊണ്ട് നമ്മള്‍ തണുപ്പിനെ ശപിക്കും...

ഈ നശിച്ച തണുപ്പ്‌

കാലം മാറി.. വെയില്‍ വരും, അപ്പോള് നാം സംന്തോഷം കൊണ്ട്‌ ഇരിക്കപ്പൊറുതിയില്ലാതാവും

പിന്നെയും...

അയ്യോ എന്തൊരുഷ്ണം...
മനുഷ്യൻ ഇങ്ങനെയൊക്കെ തന്നെയാണു...

Friday, November 20, 2015

പ്രതീക്ഷകൾ

പ്രതീക്ഷയുടെ മുള്‍ക്കിരീടത്തിന് കനം വയ്ക്കുന്നു
മൂടുപടത്തിനുള്ളില്‍ കാക്ക ചികയുന്നു
എന്തിനോ വേണ്ടി കരഞ്ഞൊരാ കുഞ്ഞിന്‍റെ
അധരത്തില്‍ വീണു പടര്‍ന്നു കണ്ണീര്‍ക്കണം.
ചിന്താ സരണിയില്‍ ശ്മശാന മൂകത
ദിവാസ്വപ്നത്തില്‍ ചിതറിയ വളത്തുണ്ടുകള്‍
രാത്രിയിലെ മഴയ്ക്ക് ചൂട് കൂടുന്നു
ഉരുകി വീഴുന്നു ആകാശം കല്ക്കരിത്തുണ്ടുപോലെ
ആരോ പറഞ്ഞു മരണം കോമാളിയാണെന്ന്
നിഴല്‍ പോലെ കൂടുന്ന കൂട്ടുകാരന്‍
നഷ്ടങ്ങളുടെ കഥകള്‍ അടുപ്പത്ത് വേകുമ്പോള്‍
പുറമെ പുഞ്ചിരി മേമ്പൊടി ചേര്‍ത്തു ഞാന്‍
ഇന്നെന്റെ കണ്ണും കരവും വിറയ്ക്കുന്നു
എന്തിനോ വേണ്ടി പിടയുന്നു മാനസം
മറിഞ്ഞു വീഴുന്ന തൂലികാഗ്രത്തിലെ
മഷിയെന്റെ മനസ്സില്‍ പടരുന്നു വീണ്ടും
എത്രയോ കാതം നടന്നു തളര്‍ന്നു ഞാന്‍
നീയെന്റെ ചാരെയെന്നോര്‍ത്തു കൊണ്ടേ
പതിയെ നടത്തം നിറുത്തി നോക്കേ
പദനിസ്വനങ്ങള്‍ അകന്ന പോലെ...
നിദാഘ മൌനത്തിന്റെ ചെപ്പില്‍ മയങ്ങവേ
നെഞ്ചില്‍ തറച്ചതൊരു കൊള്ളിമീനായ്
ചിന്നിച്ചിതറിയ രുധിരത്തിന്‍ ശോഭയില്‍
കാഴ്ച്ചയില്‍പ്പെട്ടവ അഗ്നിതാരങ്ങളായ്....

Thursday, November 19, 2015

എൻ ഓർമ്മകൾ


ഒളിച്ചിരിക്കുകയായിരുന്നു
..
കാടിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞ്
മല മടക്കുകള്‍ക്കുള്ളില്‍ നിന്നെപ്പോഴോ പുറപ്പെട്ടു..
ഓര്‍മ്മകള്‍ പതറുന്നു...

താഴെയ്ക്കെത്തവേ
ചോര പൊടിയുന്നുണ്ടായിരുന്നു..
നോവുന്നുണ്ടായിരുന്നു.. ചെറുതായി..
ആര്‍ത്തലച്ചു ചിരിച്ചു, പക്ഷേ, മനസ്..

ഓര്‍മ്മകള്‍ വരണ്ട കൈവഴികളാകുന്നു...
തണുപ്പെന്ന മോഹവുംഉരുകിയകലുന്നു.. 

സ്വപ്നങ്ങളില്‍ നിന്നു പോലും 
പടിയിറക്കപ്പെടുന്ന മലകളെ കണ്ട് 
തീക്കാറ്റില്‍ ഉയിരകലുന്ന 
പുല്‍നാമ്പുകളെപ്പോലും ഭയന്ന് .. 
ഒളിച്ചിരിക്കുന്നു...

Tuesday, November 10, 2015

ബാല്യകാല സ്മരണകൾ

എന്റെ ദിന രാത്രങ്ങൾ
ഞാൻ കാട്ടിയ കോപ്രായങ്ങൾ
പൂതുബിയെ പിടിച്ച്‌
പാറിക്കളിച്ചു നടന്ന
സൗഹൃദ ബാല്യത്തിൽ
കൈവിട്ട ഓർമ്മകൾ
കണ്ണാരം പൊത്തി കളിച്ച
പകലുകൾ ,കുറുക്കന്മാർ
ഓരിയിടുന്നത്‌ കേട്ട്‌ ഭയന്ന്
ഉറക്കം വരാത്ത രാത്രികൾ
പോട്ടിയ ചിരട്ട കഷണങ്ങളിൽ
അച്ചികളാക്കി ഉണ്ടാക്കിയ
അനേകം പുട്ടിൻ കഷണങ്ങൾ
ചാക്കിൻ ചൂടി കെട്ടിയുണ്ടാക്കിയ
ഉറികളിൽ തൂക്കിയിട്ടതും
ഒറ്റക്കാവുബൊ നെരമ്പൊക്കിനായ്‌
ഇളം കാറ്റിനോടും കിളികളൊടും
കിന്നരം പരഞ്ഞു നടന്നതും
നേരമൊത്തിരി കഴിയുബൊ
മുത്തച്ചൻ പ്ലാവിൽ ചോട്ടിൽ
കിടന്നുറങ്ങിയതും എല്ലാം ഇന്ന്
ഒർക്കുബ്ബൊ കണ്ണു നിറയുന്നു
തിരമാലകൾ കണക്കെ
മറ്റൊന്ന് വീശിയടുക്കൊബൊ
മുന്നെ വന്നത്‌ ഇല്ലാതെയാവുന്നു
ഭാക്കിയാവുന്നത്‌ മനമാം കരാഗ്രഹത്തിന്റെ
ദീർഗ്ഗ നടുവീർപ്പുകൾ മാത്രം...