Thursday, August 25, 2016



ആസാം ഇറങ്ങണം... പട്ടാളം നിരാഗിയാ റോഡിലൂടെ നടക്കണം പകലന്തിയോളം,.. ജഹനാരയെ കാണണം..ആരാണ് ജഹനാര എന്നല്ലേ രവീന്ദ്രന്‍ എഴുതി അനശ്വരമാക്കിയ കഥയിലെ സുന്ദരിയായ നായിക കാണുമോ ആവൊ..  മലബാര്‍ ഹോട്ടല്‍- മദ്രാസ് കഫെ തപ്പിപ്പിടിക്കണം രവീത്രന്റെ കഥ എന്നെ ഒത്തിരി ത്രസിപ്പിച്ചിരുന്നു.ബറുവ  അസമിന്റെ നായക സങ്കല്പ്പം വീരനായിരുന്നു എല്‍ഐസി കെട്ടിടത്തിനു സമീപം അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഒരു മലബാര്‍ ഹോട്ടല്‍ ഉണ്ടായിരുന്നു എന്ന് ജാവേദ് പറഞ്ഞു കേട്ട് അവിടെ പോകണം ഒരു നിമിഷം ബറുവ എന്റെ ആരധ്യനായ പുരുഷൻ ആയിരുന്നു എന്നും... അച്ചായൻ കൂടെ ഉണ്ടാവുവേണെൽ രവീന്ദ്രന്‍ എഴുതിയ കോട്ടണ്‍സ് കോളജ്  അവനു കട്ടി കൊടുക്കണം ആധുനിക വസ്ത്രങ്ങളണിഞ്ഞ ചെറുപ്പക്കാരികള്‍ക്കൊപ്പം അരയൊട്ടിച്ചുടുത്ത മേഖലാ ഛാദിറുകളുടെ കണ്ണിപ്പശ ചേര്‍ത്ത വെണ്‍മ അങ്ങനെയാണ് രവി പറഞ്ഞത്, അച്ചായൻ വരും ഏതു കേട്ടാൽ നായരും വരും, കോരിത്തരിച്ച് അവർ കെട്ടിപ്പിടിക്കും.പ്രഭാകരന്‍ ബറുവ എന്ന അനശ്വരകഥാപാത്രത്തിന്റെ അടുത്ത തലമുറയെയെങ്കിലും കാണാമെന്ന വ്യാമോഹം ഉണ്ട്, അച്ചായന് ഏതൊക്കെ ഇഷ്ടവുന്നോ  അറീല്ല എന്റെ ഇഷ്ട്ടം അല്ലയോ മറ്റുലോർക്ക്...
അല്ഫോയ വിളിച്ചപ്പോ മുതൽ സ്വപ്നമാണ്.. സുബാന അവിടെ താമസം തരുവായിരിക്കും..വടക്കുകിഴക്കന്‍ ഇന്ത്യയെ ദക്ഷിണേന്ത്യന്‍ ആഹാരരുചി അത് ആറു ബോറാണ് ബോറിപ്പോ എനിക്കിപ്പോ ഒരു ഹരമാണ്..

Saturday, March 26, 2016

മോഹങ്ങൾ

നേരത്ത നൂലിഴയിൽ
കുരുങ്ങി കിടന്ന മോഹങ്ങൾ
കൂര്ത്ത കല്ലിൽ; തല
തകർന്നു മരിച്ചപ്പോൾ
മാലോകർ വീണ വാഴിക്കുകയായിരുന്നു
ഒടുവിൽ ഇടുങ്ങിയ മൺതറയിൽ
ഒട്ടക്കിരിക്കൊബൊയാണു
തിരിച്ചരിവ് വന്നത്
ലോകം എല്ലാം നാട്യങ്ങലായിരുന്നു
ഒന്നുമില്ലാതെ വന്നവൻ
ഒന്നുമില്ലാതെ പോകും

പറയാത്ത വാക്കുകൾ

നീ പറയാതെ ബാക്കി വെച്ചത്
എന്തായിരുന്നു
എ ചിരി മാത്രം ഞാൻ
മായാതെ ഓർക്കുന്നു
നീണ്ടു വന്ന വിരലുകൾ
എന്നെ തൊടാതെ പിൻ വലിച്ചതും
പാതി അടഞ്ഞ പോലുള്ള
നിന്റെ മിഴികൾ ഉയരത്തി
എന്നെ ഒന്ന് ഒളിഞ്ഞു നോക്കി
നീ ഓടിയകന്നു
മാഞ്ഞു പോകുന്ന നിന്നെ നോക്കി
ഹൃദയത്തിൽ ഞാൻ
തെളിയാത്ത വരികൾ കുറിച്ചു  

Sunday, February 21, 2016

സ്നേഹപൂർവ്വം ലാല്ജിക്ക്...

ബഹുമാനപ്പെട്ട മോഹൻ ലാൽ...
രാജ്യത്തെ സൈനികരെ എന്നും എല്ലാവർക്കും എന്നും ബഹുമാനമാണ്.ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിനെന്നുള്ള താങ്കളുടെ ചോദ്യം പ്രസക്തമാണ്... പക്ഷേ ഈ രാജ്യത്തിന്റെ നാശകാരികള്‍ ശരിക്കും ആരെന്നുള്ള തിരിച്ചറിവ് നേടുന്നതില്‍ മോഹന്‍ലാലെന്ന മഹാനടന്‍ പലപ്പോഴും പരാജയപ്പെടുന്നുവേന്നതാണ് സത്യം..! രാജ്യസ്നേഹം പറഞ്ഞു വല്ലാതെ വികാരം കൊള്ളുന്ന പ്രിയ ലാല്ജി...ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചതിന്റെ പേരിലും അത് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരിലും തെരുവുകളിലിട്ട് മനുഷ്യരെ സന്കികള്‍ പട്ടിയെപ്പോലെ തല്ലിക്കൊല്ലുമ്പോ,കർണാടകയിൽ ഒരു എഴുത്തുകാരനെ കൊലചെയ്തത് മഹാരാഷ്ട്രയിൽ ഒരു എഴുത്തുകാരനെ കരിഓഴിൽ ഒഴിച്ചത് താങ്കൾ കണ്ടിരുന്നോ ? ഹൈദരബാദിൽ ഒരു വിദ്യാർഥി സഹോദരന ജീവിതം അവസാനിപ്പികേണ്ടി വന്നത് താങ്കൾ കണ്ടിരുന്നോ... താങ്കള് ചന്ദ്രനിൽ ആയിരുന്നോ...എഴുത്ത് കുത്തലോന്നും കണ്ടില്ല ..നമ്മുടെ രാജ്യത്തിന്റെ യശസ്സ് ലോകത്തോളം ഉയർത്താൻ ഇത്തരം സർവകലാശാലകൾ അന്നും ഇന്നും എന്നും നിതാനമായിടുണ്ട്റ്റ്....കുട്ടികളെ അയയ്‌ക്കേണ്ടത് സംസ്‌കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്കെന്ന മോഹന്‍ലാലിന്‍റെ രാജ്യസ്നേഹത്തിന്റെ പുതിയ എഴുത്ത് നാട്ടുകാര്‍ വായിക്കുന്ന ഈ സന്ദര്‍ഭത്തില്‍ തന്നയാണ്..താങ്കളിലെ വലിയ കലാകാരനെ ബഹുമാനിക്കുന്നു..അഭിപ്രായ സ്വാതന്ത്രത്തെ മാനിക്കുന്നു.ക്രിയാത്മകമായ ചര്ച്ചകളും സംവാദങ്ങളും ഒന്നുമില്ലയെങ്കിൽ കാമ്പസുകൾ നിഷ്ക്രിയം ആയിപ്പോവില്ലേ...സക്രിയമായ കാമ്പസുകൾ അല്ലെ നമുക്കനുവാര്യം..താങ്കൾ പറഞ്ഞ ഒരച്ചൻ മകൾക്കയച്ച കത്തുകൾ സമയം ഒത്തുവരികയാണെങ്കിൽ ഒന്ന് കൂടെ വായിക്കണം..താങ്കളുടെ സുഹൃത്തില്ലെ മെജൊർരവി അയാലോക്കെ പറയുന്ന വാക്കുകൾ എത്ര വിദ്വേഷം പടര്ത്തുന്നതാണ് ഒന്ന് തിരുത്തണം....എഴുതുബൊ എല്ലാത്തിനെ കുറിച്ചും എഴുതണം ചിലതിനു നേരെ കണ്ണടക്കരുത്.. ഒത്തിരി പറയാനുണ്ട് സമയത്തോടെ എഴുതാം...
എന്ന് സ്നേഹപൂര്വ്വം