Sunday, October 25, 2015

വായന

            വായന
രാത്രിയുടെ ഇത്തിരി വെട്ടത്ത്
പുസ്തം തുറന്നു അവളിരുന്നു
വരികൾക്കിടയിലൂടെ ചിന്തകൾ
ശര വേഗം പാഞ്ഞുകൊണ്ട്ടിരുന്നു
ഓർമ്മകൾ ഒടിമാരഞ്ഞപ്പോൾ
മിന്നൽ പൂപപ്പെടുന്നത് പോലെ
കാലചക്രം ശത വേഗം കറങ്ങുകയായിരുന്നു
അമാന്ധത്ത്തിനു സമയമില്ലായിരുന്നു
എല്ലാം ചിലപ്പോ മ്ഷ്ട്ടങ്ങളി തിന്നും
ചിലപ്പോ രസകരമായ നിമിഷങ്ങളും
ഇതിനൊക്കെ വേദിയൊരുക്കാൻ
വായനക്ക് മാത്രേ സധിക്കൂ
അവൾ വായന തുടര്ന്നു
അവ മെനഞ്ഞു കൂട്ടുന്ന അനുഭൂദിയെ ആസ്വദിച്ച്  

Monday, October 19, 2015

മരിച്ചു കഴിഞ്ഞ്‌

കടലാസു നിരയുന്നില്ല
പേന ചലിക്കുന്നുമില്ല
ആരും വാഴിക്കുന്നില്ല
കാണുന്നുപോലുമില്ല
ഞാൻ ഉറക്കെ ആലറി
എല്ലാവേരും ഇവിടെ വരൂ
അരും വന്നില്ല
ഞാൻ അറിയാതെ അതു
സംഭവിച്ചിരിക്കുന്നു
എന്റെ അവസാനം
അരൊക്കെയൊ എന്തിനൊക്കെയൊ
കോപ്പു കുട്ടുന്നു
ഞാനുമായി എറ്റവും അടുത്തവർ
എല്ലാം കരയുന്നു
അരൊക്കെയൊ സംസാരിക്കുന്നു
ഇഷ്ടമില്ലെക്കിലും തടയാനാവുന്നില്ല
ഞാനുമായി സ്നേഹത്തിലല്ലാത്ത
അബു പറയുന്നത്‌ ഞാൻ കെട്ടു
ഞാൻ നല്ലവനായിരുന്നു ധീരനായുരുന്നു...
അബു നിന്നക്കിത്‌ ജീവിക്കുബ്ബൊ
പറഞ്ഞിരുന്നെക്കിൽ നക്കുക്ക്‌
കെട്ടിപ്പുണർന്ന് ചിരിക്കാമാരുന്നു
എനിക്കും അത്‌ ചെയ്യാമായിരുന്നു

Saturday, October 17, 2015

ദില്ലിയിൽ നിന്നും പത്താൻ കൊട്ടിലേക്ക് ഒരു സെക്കന്റ്‌ ക്ലാസ് യാത്ര

എം മുകുന്ദന്റെ രണ്ടാം ദേശമാണ് ഡല്ഹി ഒരു സംശയവും ഇല്ല എന്റെയും രണ്ടാം ദേശമാണ് ദില്ലി,സാഹിത്യ ചരിത്രത്തിൽ അദ്ദേഹം രണ്ടാം ദേശത്തിന്റെ കഥ പറഞ്ഞു ചിരപ്രതിഷ്ട്ട നേടിയപ്പോൾ എനിക്ക് അങ്ങനെ ഒരു ദുരുധേശവും ഇല്ലെന്നു ആദ്യമേ പറയട്ടെ..ആധുനിക ഇന്ത്യയുടെ സംഭാവഗതികൽക്കെല്ലാം ദില്ലി സാക്ഷ്യം വഹിച്ച്ചപ്പോ എന്റെ ചരിത്രത്തിൽ ഒരു ഇടത്താവളം കൂടിയായിരുന്നു എന്റെ ദില്ലി..ദില്ലിയിൽ ഇന്ത്യയുടെ പല ദേശങ്ങളും സംസ്കാരങ്ങളും അറിഞ്ഞു യാത്ര ചെയ്യാം. ഓരോ യാത്രയുടെയും പടിനിതഫലങ്ങൾ വിനോദത്തിനും വിശ്രമത്തിനും അവസരമുണ്ടാക്കുക എന്നതിനുമപ്പുറം ഒരോ യാത്രയും എത്തപ്പെടുന്ന ദേശത്തിന്റെ സാംസ്കാരിക പൈതൃകത്തിലേയ്ക്ക്‌ കൂടി നമ്മെ കൂട്ടിക്കൊണ്ട്‌ പോകുന്നു എന്നുള്ളത് കൂടിയാണ്. ഇങ്ങനെയുള്ള യാത്ര കബത്തിനിടയിൽ വലുതും ചെറുതുമായ കൂട്ടങ്ങളായി ഞാൻ ഒത്തിരി ഓട്ടപ്രതിക്ഷിണങ്ങൾ യാത്രകൾ  നടത്തിയിട്ടുണ്ട് അങ്ങനെ തന്നെ പറയാം കാരണം പലപ്പോയും എന്റെ യാത്രകൾ പലതും മുന്കൂട്ടി തീരുമാനിച്ച്സുരപ്പിച്ചതായിരുന്നില്ല...പഞ്ചാബിലെ അമൃത്സർ,പട്യാല,വാഗബോര്ടെർ,ഹിമാചലിൽ ടെൽഹൌസീ,കജിയാർ ഷിംല,ചണ്ടിഗണ്ട്,രാജസ്ഥാൻ അങ്ങനെ ഒത്തിരി യാത്രകൾ... ഒരു മാത്രപോലും നിശ്ചലതയുടെ നിഴലുകൾ വീഴാത്ത ദില്ലിയുടെ തിരക്കുകളിൽനിന്നുള്ള ഒരു താൽകാലിക രക്ഷപെടൽ കൂടിയാരുന്നു പല യാത്രകളും(ഇടമുറിയാത്ത കോളേജ് ദിനങ്ങളും അത്രയൊന്നും രസകരമല്ലാത്ത ഹോസ്റ്റൽ വാസവും)
ദില്ലിയിൽനിന്നും ഏകദേശം 600കിലോമീറ്ററോളം ദൂരമുണ്ട്‌
കജിയാർ. "മനോഹരമായ സ്ഥലത്രേ ഇന്ത്യയിലെ  സ്വിറ്റ്സർലൻഡ് എന്നാണ് അറിയപ്പെടുന്നത് ഐസ് കാണും കജിയാർ ഏറ്റവും മനോഹരിയാവുന്നത് ഈ മാസത്തിലാണ് ചെറിയ ചെറിയ മഴ അതാണ അവിടെത്തെ കാലാവസ്ഥ " ഫാസിൽ ഫത്വവ ഇറക്കി.
ഇതൊക്കെ കേള്ക്കേണ്ട താമസം രാജപ്പൻ പണി തൊടങ്ങി..ഓൻ അങ്ങനെയാണ് എന്റെ നാട്ടു ഭാഷയിൽ പറഞ്ഞാൽ "നിക്ക പോരുതിയില്ലത്ത്ത ഒരു ജന്മം "മാവ് കൊയച്ച് റൊട്ടി ചുട്ടു ചിക്കെണ്‍ ഫ്രൈ പോരിച്ച്ചുണ്ടാക്കി ടൊമാറ്റോ ഫ്രയ്യും അകെ ഉഷാർ..അങ്ങനെ മൊത്തം എണ്ണി നോക്കുമ്പോ അന്ജ്ജെണ്ണം കിട്ടി ഞാനും കരീം (റാഷിദ്‌ )അച്ചായാൻ (യുസുഫ് )ബി.എം.നായര് (ഹസീബ് )രാജപ്പാൻ (ഇക്ബാൽ വികെ) പിന്നെ നമ്മുടെ ലൈഫ് കോച്ച് സാക്ഷാൽ അസീൽ കൂടെ ഉള്ളത്.  സാക്ഷാൽ മുഫ്തി ഇല്ല പിന്നെ കുണ്ടുവും...
ട്രയിനിലെ പ്രതീക്ഷ പ്രയാസം രാജപ്പെനെ അരീച്ചപ്പൊ എനിക്കുള്ളത് ഞാൻ ഉണ്ടാക്കിത്തരാം എന്ന് രാജപ്പാൻ അത് വാക്കാണ്‌ എന്നും  അന്ന് എന്നെ സീറ്റിൽ ഇരുത്തി രാജപ്പൻ കകൂസിനടുത്ത് നിലത്ത്താൻ ഇരുന്നത് എന്നത് ഞാൻ പിന്നെയാണ് കണ്ടത്..ട്രെയിൻ യാത്ര അതി കഠിനമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവിതത്തിൽ ക്ഷമ പരീക്ഷിക്കപെടുന്ന നിമിഷങ്ങളാണ് രിസര്വേഷനിൽ പോലും പിന്നീട് ഞങ്ങളുടെ ജനറൽ പറയേണ്ടതില്ലല്ലോ..അപ്പർ ബെര്തുകൾ ആജാനുഭാഹന്മാരായ സർദാർജിമാർ കയ്യടക്കിയിരിക്കുന്നു കാലമാടന്മാർ.. ഒരു കൂപ്പ നിയമപാലകർ കയ്യടക്കിയിരിക്കുന്നു..ഇവിടുത്തെ നിയമപാലകർ കാപാലികരാണ് ശുനകർ...കൂടെ ഒരു സുന്ദരനായ ചെറുപ്പകാരൻ ആകെപ്പാടെ നോക്കിയപ്പോ ഒരു സൽമാൻ ഖാൻ ലുക്ക്‌ ഉണ്ട് അല്പ്പം സമയം എദുത്റ്റ്ഘ് നിരീക്ഷിച്ച്ചപ്പോയാണ്കയ്യിലെ വിലങ്ങു അച്ചായാൻ കാണിച്ചു തന്നത്..പിന്നീട് സംശയങ്ങളായി..
  സുന്ദരനായ ചെറുപ്പകാരൻ വിഷമങ്ങളൊക്കെ അടക്കി പിന്നീട് ചര്ച്ചയും ശ്രദ്ധയും അതിലേക്ക് മാറി മനോഹമായ രീബോക്കിന്റെ തൊപ്പി,നൈക്കിയുടെ ടി_ഷർട്ട്‌,ചന്തമുള്ള വാച്ച് എല്ലാം ഒരു സമ്പന്നനായ ചെരുപ്പകാരനെ പ്രതീതി ജനിപ്പിക്കുന്നു അല്പ്പം സമയം കഴിഞ്ഞപ്പോ അയാള് തലയിലെ തൊപ്പിയൂരി കയ്യിലെ വിലങ്ങ് ട്രെയിനിനോട്‌ ബന്ധിച്ചു..തലയിൽ വലിയൊരു മുറിവ് പറ്റിയിരിക്കുന്നു  ഒരു വെടിയേറ്റ പാട് പോലെ, കാര്യങ്ങൾ അടുത്ത്തരിഞ്ഞപ്പോയാണ് അയാള് ഒരു കൊള്ളാക്കരനാനെന്നും, കൊള്ള ശ്രമത്തിനിടയിൽ വെടിയേറ്റതാനെന്നും പോലിസികാർ പറഞ്ഞു തന്നത് പത്താൻ കൊട്ടിലെക്ക് തെളിവെടുപ്പിന് കൊണ്ട് പോവയനെത്രേ.. എന്തൊരു വൈരുദ്യ, സുന്ദരനായ ആ ചെറുപ്പക്കാരനു തൊഴിൽ ചെയ്ത് ജീവിച്ചൂടെ, ഞാൻ ചിന്തിക്കാൻ തൊടങ്ങി, ഞാൻ കേട്ട കഥകളിലെ കൊല്ലക്കരോക്കെ കിരാത്മാരയിരുന്നു..രാക്ഷസ രൂപമുള്ളവർ,കൊബല്ലുകലുള്ളവർ പക്ഷെ ഇന്ന് അത് മാറിയിരിക്കുന്നു.. യാത്ര അത് ലോകത്തെ കാണലാണ്.. പൊലീസുകാർ  അയാളുടെ തല മുറിവിൽ മരുന്ന് വെച്ച് കൊടുത്തു, സഹതാപമോ അതോ ഗതികേടോ അറീല്ല, ആയാലും മനുഷ്യൻ ആണല്ലോ എനിക്ക് കരച്ചിൽ വന്നു തൊടങ്ങി ഗതികെട്കൊണ്ടാവും ഞാൻ പറഞ്ഞു "അതിനു ഇമ്മാതിരി തൊന്യസാണൊ കട്ട്ണ്ട്യത് " അച്ചായാൻ പിരുപിരുത്ത് ചവക്കുന്നതിന്റെയും കുരക്കുന്നതിന്റെയും പ്രതീതി ജനിപ്പിച്ച് ട്രെയിൻ നീകൊണ്ടിരുന്നു രാത്രിക്ക് ദൈര്ഗ്യം കൂടുന്നുണ്ടോ വേണ്ടായിരുന്നു റിസര്വ് ചെയ്ത് വരായിരുന്നു ഞാൻ സ്വയം കുറ്റപ്പെടുത്തി.. പകൽ കാഴ്ച്ച രസകരമാണ് പഞ്ചാബിന്റെ ഹരിത ഭംഗി മനോഹരമാണ്, കണ്ണെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഗോതമ്പുപാടങ്ങളും ചോളപാടങ്ങളും കാഴ്ച്ചകളെ പിന്നിട്ട്‌ ഓടി മറഞ്ഞു. സന്തോഷവും ഇടയ്ക്കെപ്പോഴോ തോന്നിയ ചെറു വിരസതയും ഇഴചേർന്ന പത്തുമണിക്കൂറുകൾക്കൊടുവിൽ എത്തപ്പെട്ടത്‌ തണുത്ത് കാറ്റുവീശുന്ന പഴമയുടെ ജരാനര ബാധിച്ച
ഗ്രാമീണതയുടെ നന്മകൾ വറ്റിവരളാത്ത വലിയതോ ചെറിയതോ എന്ന് പറയാൻ പറ്റാത്ത ഗ്രാമത്തിലേക്ക്‌. ഒരോ യാത്രയും വൈവിധ്യമാകുന്നത്‌ ആ ദേശത്തെ അറിയുകയും വേഷഭൂഷാധികളിലൂടെയും ചരിത്ര ദൃശ്യ കലയിലൂടെയും ആ ഗ്രാമീണ സംസ്കാരവുമായി ഇഴചേരുകയും കൂടി ചെയ്യുമ്പോളാണു. യാത്രയുടെ അനുഭൂതി പൂർണ്ണമാവുന്നതും അവിടെയാണു.
പഴമയുടെ പാരമ്പര്യവും തനിമയും കൈവിടാതെ വര്ധ്ക്യത്ത്തിന്റെ  പ്രൗഡിയോടെ നിലകൊള്ളുന്ന പത്താൻകൊട്ട് ആദ്യ കാഴ്ച്ചയിൽ തന്നെ ഒരത്ഭുതമാണു. ഒന്നും സുനിഷിതമല്ലേ ഇവിടേം എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ പട്ടാള വണ്ടി തലങ്ങും  വെലങ്ങും   നീഗുന്നു.. പിന്നീടാൻ ഒരു വഴി പോക്കൻ പറഞ്ഞത് ഇവിടെ മിലിറ്റെരി കാംബ് ഉണ്ടെന്നു,ഇന്ത്യ പാക്ക് വിഭജന ചരിത്ത്രത്തിൽ ഉല്ലീഗിത്മാണു ഇവിടേം ഞാൻ നടുവീര്പ്പിട്ടു വിഭജനം എന്നും എന്റെ കണ്ണുകളെ ഈരനനീച്ചിട്ടുന്ദ് എന്താൻ അതിനു കാരണം അറീല്ല എനിക്ക് ഇന്നും അതിനു ഉത്തരമില്ല...ആ എടുകളയിരിക്കാം ഒരു പക്ഷെ പത്താൻ കൊട്ട് ഒരു എവിടെയോ  ഒരു രാഗം നഷ്ട്ടപെട്ട പ്രതീതി ജനിപ്പിക്കുന്നത്,എവിടെയും മിലിറ്റെരി സാധനസമഗ്രികൾ വില്ക്കുന്ന കടകൾ ചിരപുരാതനം എന്ന് തോനിപ്പികുന്ന ഒരു തരം മാകൂൽകണ്ണനെ തോനിപ്പിക്കുന്ന വണ്ടിയും ഇവിടുത്തെ പ്രത്യേകതയാണ്അങ്ങനെ കാഴ്ചയുടെ നിര നീളുന്നു പഴമയുടെ      പ്രൗഡിയൊട്ടും നഷ്ടപ്പെടാതെ തന്നെ ഇന്നും നിലനില്ക്കുന്നു എന്നത്  മറ്റു  നഗരങ്ങളിൽ നിന്നും ഇവിടം വ്യത്യസ്തമാക്കുന്നു........

എന്റെ ലോകം

പകലൊ രത്രിയൊ
പ്രണയത്തിലില്ല
പ്രണയത്തിനു ആരംഭമുണ്ട്‌
എന്നാൽ അന്ത്യില്ല
എന്റെ പ്രണയം ആകാശത്തിലല്ല
എന്നാൽ ഭൂമിയിലുമല്ല
എന്റെ സ്വകാര്യ സംഗമങ്ങളിൽ
പ്രണയത്താൽ എരിയുന്നു
നീ മാത്രമാണെന്റെ ജീവിതം
നീ മാത്രമാണെന്റെ ലോകം
അജ്ഞാതനായ ഭിഷഗ്വരാ
എന്നെ എന്റെ വിധിക്കു വിടൂ
ഞാൻ അനുരാഗിയാണു
ഞാൻ അവനിലേക്കുളളതാണു